Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Algeria And Religious

മാർപാപ്പയുടെ അൾജീരിയയിലെ സന്ദർശനവും മതസ്വാതന്ത്ര്യവും

ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ അ​​​ൾ​​​ജീ​​​രി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​ഗ​​​സ്റ്റീ​​​നി​​​യ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം ര​​​ണ്ടു​​​ത​​​വ​​​ണ അ​​​ൾ​​​ജീ​​​രി​​​യ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്; 2001ലും 2013​​ലും. സ​​​ഭാ​​​ പി​​​താ​​​വും വേ​​​ദ​​​പാ​​​രം​​​ഗ​​​ത​​​നു​​​മാ​​​യ വി​​ശു​​ദ്ധ ​അ​​​ഗ​​​സ്റ്റി​​​ന്‍റെ (354-430) ജ​​​ന്മ​​​നാ​​​ടും പ്ര​​​വ​​​ർ​​​ത്ത​​​നകേ​​​ന്ദ്ര​​​വു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ത്തെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ൾ​​​ജീ​​​രി​​​യ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന റോ​​​മ​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യി​​​രു​​​ന്ന നു​​​മീ​​​ദി​​​യ. അ​​​വി​​​ട​​​ത്തെ ത​​​ഗാ​​​സ്തെ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണ് (ഇ​​​ന്ന​​​ത്തെ സൂ​​​ക്ക് അ​​​ഹ​​​റാ​​​സ്) വി​​ശു​​ദ്ധ ​അ​​​ഗ​​​സ്റ്റി​​​ൻ ജ​​​നി​​​ച്ച​​​ത്.

ഹി​​​പ്പോ​​​യി​​​ലെ (ഇ​​​ന്ന​​​ത്തെ അ​​​ന്നാ​​​ബ) മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന അ​​​ഗ​​​സ്റ്റി​​​ൻ അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​തും. ലെ​​​യോ മാ​​​ർ​​​പാ​​​പ്പ സ്വ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ഗ​​​സ്റ്റി​​​ന്‍റെ പു​​​ത്ര​​​ൻ എ​​​ന്നാ​​​ണ​​​ല്ലോ. അ​​​തു​​​കൊ​​​ണ്ട് സ​​​വി​​​ശേ​​​ഷ​​​മാ​​​യ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്.

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു ശ​​​ക്ത​​​മാ​​​യ വേ​​​രോ​​​ട്ട​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ത്തെ ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ. റോ​​​മ​​​ൻ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി സ​​​ഭാ കേ​​​ന്ദ്ര​​​ങ്ങ​​​ളും ദൈ​​​വ​​​ശാ​​​സ്ത്ര​​​പീ​​​ഠ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​സി​​​ദ്ധ​​​രാ​​​യ നി​​​ര​​​വ​​​ധി ദൈ​​​വശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും സ​​​ന്യാ​​​സീശ്രേ​​​ഷ്ഠ​​​​​​ർ​​​ക്കും മെ​​​ത്രാ​​​ന്മാ​​​ർ​​​ക്കും ജ​​​ന്മം കൊ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​മാ​​​ണ് ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക.

എ​​​ന്നാ​​​ൽ, ഏ​​​ഴാം നൂ​​​റ്റാ​​​ണ്ട് മു​​​ത​​​ൽ സം​​​ഭ​​​വി​​​ച്ച ഇ​​​സ്‌​​ലാ​​​മി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ ക്രി​​​സ്തു​​​മ​​​തം നാ​​​മാ​​​വ​​​ശേ​​​ഷ​​​മാ​​​യി. ഈ​​​ജി​​​പ്റ്റി​​​ലും എ​​​ത്യോ​​​പ്യ​​​യി​​​ലും എ​​​റി​​​ട്രി​​​യ​​​യി​​​ലും മാ​​​ത്ര​​​മാ​​​ണ് ഗ​​​ണ്യ​​​മാ​​​യ ക്രൈ​​​സ്ത​​​വ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള​​​ത്. 1962ൽ ​​​അ​​​ൾ​​​ജീ​​​രി​​​യ ഫ്രാ​​​ൻ​​​സി​​​ൽ​​നി​​​ന്ന് സ്വാ​​​ത​​​ന്ത്ര്യം പ്രാ​​​പി​​​ക്കു​​​മ്പോ​​​ൾ​​ പോ​​​ലും അ​​​വി​​​ടെ 13 ല​​​ക്ഷം ക്രൈ​​​സ്ത​​​വ​​​രു​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ സം​​​ഖ്യ ര​​​ണ്ട് ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ്. ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ സം​​​ഖ്യ വെ​​​റും 8,000 മാ​​​ത്ര​​​വും.

അ​​​ൾ​​​ജീ​​​രി​​​യ - ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ നാ​​​ട്

1992 മു​​​ത​​​ൽ 2002 വ​​​രെ നീ​​​ണ്ടു​​​നി​​​ന്ന അ​​​ൾ​​​ജീ​​​രി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​രയു​​​ദ്ധം അ​​​ൾ​​​ജീ​​​രി​​​യ​​​യെ ഇ​​​സ്‌​​ലാ​​​മി​​​കവ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചു. ആ​​​ധു​​​നി​​​ക​​​കാ​​​ല​​​ത്ത് അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ക്രൈ​​​സ്ത​​​വ​​​പീ​​​ഡ​​​നം ന​​​ട​​​ന്ന​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. 1994നും 96​​​നും ഇ​​​ട​​​യി​​​ൽ 19 ക​​​ത്തോ​​​ലി​​​ക്കാ സ​​​ന്യ​​​സ്ത​​​ർ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യി. 2018ല്‍ ​​​അ​​​വ​​​രെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ 19 ​​​ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളി​​​ൽ ഏ​​​ഴു​​​പേ​​​ർ അ​​​റ്റ്‌ല​​​സ് പ​​​ർ​​​വ​​​ത​​​നി​​​ര​​​ക​​​ളി​​​ലെ തി​​​ബ​​​റാ​​​ൻ ട്രാ​​​പ്പി​​​സ്റ്റ് ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്. 1996 മാ​​​ർ​​​ച്ച് 27ന് ​​​പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നേ​​​കാ​​​ലി​​​നാ​​​ണ് സാ​​​യു​​​ധ ഇ​​​സ്‌​​ലാ​​​മി​​​ക സ​​​ഖ്യം എ​​​ന്ന തീ​​​വ്ര​​​വാ​​​ദി​​​ഗ്രൂ​​​പ്പ് ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി ഏ​​​ഴു​​​ പേ​​​രെ ബ​​​ന്ദി​​​ക​​​ളാ​​ക്കി​​​യ​​​ത്. ഈ ​​​ഗ്രൂ​​​പ്പി​​​ൽപ്പെട്ട അ​​​ബ്ദ​​​ൽ​​​ഹ​​​ഖ് ല​​​യാ​​​ദ എ​​​ന്ന ഭീ​​​ക​​​ര​​​നെ ജ​​​യി​​​ലി​​​ൽ​​നി​​​ന്ന് മോ​​​ചി​​​പ്പി​​​ച്ചാ​​​ൽ ഇ​​​വ​​​രെ സ്വ​​​ത​​​ന്ത്ര​​​രാ​​​ക്കാം എ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ഗ്ദാ​​​നം.

എ​​​ന്നാ​​​ൽ, മേ​​യ് ര​​ണ്ടി​​ന് ​അ​​​വ​​​രെ വ​​​ധി​​​ച്ച​​​താ​​​യി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. അ​​​വ​​​രു​​​ടെ ശി​​​ര​​​സു​​​ക​​​ൾ മാ​​​ത്രം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി മേ​​​യ് 30ന് ​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ശ​​​രീ​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല ഇ​​​വ​​​രെ കൊ​​​ന്ന​​​ത് അ​​​ൾ​​​ജീ​​​രി​​​യ​​​ൻ സൈ​​​ന്യം ത​​​ന്നെ​​​യാ​​​ണെ​​​ന്ന് പി​​​ന്നീ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​ണ്ടാ​​​യി.

ബ​​​ന്ദി​​​ക​​​ളെ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ ​​​ക്യാ​​​മ്പ് ആ​​​ക്ര​​​മി​​​ച്ച സൈ​​​ന്യം ഇ​​​വ​​​ർ ബ​​​ന്ദി​​​ക​​​ൾ ആ​​​ണെ​​​ന്ന​​​റി​​​യാ​​​തെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ത്രെ. ‌ഇ​​സ്‌​​ലാ​​മി​​ക​​ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണ് കൊ​​​ല​​​ചെ​​​യ്ത​​​തെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ് പി​​​ന്നീ​​​ട് ഇ​​​വ​​​രു​​​ടെ ശി​​​ര​​​സു​​​ക​​​ൾ ഛേദി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണു കൊ​​​ന്ന​​​തെ​​​ന്ന് സാ​​​യു​​​ധ ഇ​​​സ്‌​​ലാ​​​മി​​​ക സ​​​ഖ്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 1994 ഒ​​​ക്ടോ​​​ബ​​​ർ 23ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ സം​​​ബ​​​ന്ധി​​​ച്ച് തി​​​രി​​​കെ വ​​​രും​​​വ​​​ഴി വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ട് ക​​​ന്യാ​​​സ്ത്രീ​​​മാ​​​രും ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളി​​​ൽ​​പ്പെ​​​ടും.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം

വി​​​ശു​​​ദ്ധ അ​​​ഗ​​​സ്റ്റി​​​ന്‍റെ പാ​​​ദ​​​മു​​​ദ്ര​​​ക​​​ൾ തേ​​​ടി അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്കു പോ​​​യ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​സ്‌​​ലാം-ക്രൈ​​​സ്ത​​​വ ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ ഊ​​​ഷ്മ​​​ള​​​ത കൈ ​​വ​​​രു​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ധാ​​​രാ​​​ള​​​മു​​​ണ്ട്. ബെ​​​ർ​​​ബെ​​​ർ വം​​​ശ​​​ജ​​​നാ​​യി​​​രു​​​ന്നു അ​​​ഗ​​​സ്റ്റി​​​ൻ.

ഉ​​ത്ത​​രാ​​ഫ്രി​​ക്ക​​യി​​ലെ അ​​​റ്റ്‌ല​​​സ് മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ (മൊ​​​റോ​​​ക്കോ, അ​​​ൾജീ​​​രി​​​യ, ടു​​​ണീ​​​ഷ്യ) വ​​​സി​​​ക്കു​​​ന്ന ഒ​​​രു പു​​​രാ​​​ത​​​ന ജ​​​ന​​​ത​​​യാ​​​ണ് ബെ​​​ർ​​​ബെ​​​ർ. അ​​​ഗ​​​സ്റ്റി​​​ൻ ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് 31-ാം വ​​​യ​​​സി​​​ലാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ ക്രി​​​മി​​​ന​​​ലാ​​​യി മു​​​ദ്ര​​​കു​​​ത്തി ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ചേ​​​നെ എ​​​ന്നാ​​​ണ് പ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പാ​​​പ്പാ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട് ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി എ​​​ഴു​​​തി​​​യ​​​ത്. അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ന്‍റെ ​യാ​​​ഥാ​​​ർ​​​ഥ്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണി​​​ത്.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ന്‍റെ യ​​​ഥാ​​​ർ​​​ഥ​​​ ചി​​​ത്രം വെ​​​ളി​​​ച്ച​​​ത്തു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യു​​​ണ്ടാ​​​യി. ആ​​​രാ​​​ധ​​​നാ​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ എ​​​ന്ന പേ​​​രി​​​ൽ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ, നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​യ്ക്ക​​​ക​​​ത്തു നി​​​ന്നു​​​കൊ​​​ണ്ട് ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ സാ​​​മൂ​​​ഹ്യ​​​മാ​​​യി ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നും അ​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​നാ​​​ സ്വാ​​​ത​​​ന്ത്ര്യം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​വ​​​യാ​​​ണ്.

അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രി​​​സ്തു​​​മ​​​തം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല എ​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ക്രൈ​​​സ്ത​​​വ​​​രെ ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ന്ന ഒ​​​രു നി​​​യ​​​മ സം​​​വി​​​ധാ​​​ന​​​മാ​​​ണ് അ​​​വി​​​ടെ നി​​​ല​​​വി​​​ലു​​​ള്ള​​​ത്. രാ​​​ഷ്‌​​ട്ര​​​ത്തിന്‍റെ സ​​​മ്പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ സാ​​​ന്നി​​​ധ്യം അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കു​​​ന്ന ഒ​​​രു സം​​​വി​​​ധാ​​​നം.

ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ജ്യ​​​മാ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ. ജ​​​ന​​​സം​​​ഖ്യ നാ​​​ലേ​​​മു​​​ക്കാ​​​ൽ കോ​​​ടി. ഇ​​​തി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും സു​​​ന്നി മു​​​സ്‌​​ലിം​​ക​​​ളാ​​​ണ്. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും​​ പെ​​​ട്ട ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​ർ ക​​​ഷ്ടി​​​ച്ച് ഒ​​​രു ശ​​​ത​​​മാ​​​നം വ​​​രും. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ​​​നു​​​സ​​​രി​​​ച്ച് രാ​​​ഷ്‌​​ട്ര​​​ത്തി​​​ന്‍റെ മ​​​തം ഇ​​​സ്‌​​​ലാ​​​മാ​​​ണ്. നി​​​യ​​​മ​​​ത്തി​​​നും പൊ​​​തു​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നും വി​​​ധേ​​​യ​​​മാ​​​യി മാ​​​ത്ര​​​മേ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ളൂ. ആ​​​ദ​​​ർ​​​ശ​​​പ്ര​​​സം​​​ഗ​​​വും ആ​​​ദ​​​ർ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​യോ​​​ഗവ​​​ത്ക​​​ര​​​ണ​​​വും ര​​​ണ്ടാ​​​ണ്. വ്യ​​​ക്തി​​​യു​​​ടെ സ്വ​​​കാ​​​ര്യ ജീ​​​വി​​​ത​​​ത്തി​​​ൽ​​നി​​​ന്ന് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ദൃ​​​ശ്യ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ക്രി​​​സ്തു​​​മ​​​തം പു​​​റ​​​ത്തെ​​​ത്തി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​കും.

2006 ഫെ​​​ബ്രു​​​വ​​​രി 28ന് ​​​മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ന​​​മ്പ​​​ർ 06-03 വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​ണ്. അ​​​മു​​​സ്‌​​ലിം​​ക​​​ളു​​​ടെ മ​​​ത​​​ജീ​​​വി​​​തം നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ന്‍റെ ല​​​ക്ഷ്യം. ഈ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ലെ പ​​​തി​​​നൊ​​​ന്നാം ഖ​​​ണ്ഡി​​​ക അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു മു​​​സ്‌​​ലി​​​മി​​​നെ മ​​​റ്റൊ​​​രു മ​​​ത​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ ‘പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യോ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ പ്ര​​​ലോ​​​ഭി​​​പ്പി​​​ക്കു​​​ക​​​യോ’ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വോ അ​​​ര​​​ല​​​ക്ഷം മു​​​ത​​​ൽ ഒ​​​രു ല​​​ക്ഷം വ​​​രെ ദി​​​നാ​​​ർ പി​​​ഴ​​​യോ ല​​​ഭി​​​ക്കാം. ഇ​​​സ്‌​​ലാം വി​​​ശ്വാ​​​സ​​​ത്തെ തെ​​​റ്റാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ-ശ്രാ​​​വ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തോ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തോ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തോ ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണ്. ഈ ​​​നി​​​യ​​​മ​​​ങ്ങ​​​ൾ വ​​​ള​​​രെ വി​​​ശാ​​​ല​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ട് മ​​​ത​​​ജീ​​​വി​​​തം ദു​​​ഷ്ക​​​ര​​​മാ​​​കു​​​ന്നു.

മ​ത​സ്വാ​ത​ന്ത്ര്യം എ​ന്ന മ​രീ​ചി​ക

മു​​​സ്‌​​ലിം ജ​​​ന​​​സാ​​​മാ​​​ന്യ​​​ത്തി​​​ന്‍റെ മു​​മ്പി​​​ൽ ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​വും ക്രൈ​​​സ്ത​​​വ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും അ​​​സാ​​​ധ്യ​​​മാ​​​ണ്. ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മാ​​​ത്ര​​​മേ അ​​​വ​​​ർ​​​ക്ക് ഒ​​​ന്നി​​​ച്ചു​​​ കൂ​​​ടി പ്രാ​​​ർ​​​ഥി​​​ക്കാ​​​നാ​​​വൂ. ഒ​​​ന്നി​​​ച്ചു​​​ കൂ​​​ടാ​​​ൻ ത​​​ന്നെ അ​​​നു​​​വാ​​​ദം ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​വ​​​ർ​​​ക്ക് നി​​​ല​​​നി​​​ൽ​​​ക്കാം, പ​​​ക്ഷേ അ​​​വ​​​രു​​​ടെ സം​​​ഖ്യ വ​​​ർ​​​ധി​​​ച്ചു​​​കൂ​​​ടാ. ഇ​​​തേ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ത​​​ന്നെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മ​​​ല്ലാ​​​തെ ന​​​ട​​​ത്തു​​​ന്ന സ​​​മൂ​​​ഹ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം, അം​​​ഗീ​​​കാ​​​രം നേ​​​ട​​​ണം, മേ​​​ൽ​​​നോ​​​ട്ട​​​വും ഉ​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​ർ​​ത​​​ന്നെ വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​തെ നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കും. അ​​​ങ്ങ​​​നെ പ​​​ള്ളി​​​ക​​​ൾ അ​​​ട​​​യ്ക്കും. വൈ​​​ദി​​​ക​​​രെ ത​​​ട​​​വി​​​ലാ​​​ക്കും. ഇ​​​താ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. പീ​​​ന​​​ൽ കോ​​​ഡ് 144 മ​​​ത​​​നി​​​ന്ദ​​​യെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ നി​​​ർ​​​വ​​​ചി​​​ക്കു​​​ന്ന ഖ​​​ണ്ഡി​​​ക 5, 7, 13 എ​​​ന്നി​​​വ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്.

മ​​​ത​​​പ്ര​​​ചാ​​​ര​​​ണം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്. ഡ​​​സ​​​ൻക​​​ണ​​​ക്കി​​​ന് പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടി. 2023 അ​​​വ​​​സാ​​​നം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ മൂ​​​ന്ന് പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 2025 അ​​​വ​​​സാ​​​നം ഒ​​​രേ ഒ​​​രെ​​​ണ്ണം മാ​​​ത്ര​​​വും. ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 2017 മു​​​ത​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​മു​​​സ്‌​​ലിം​​ക​​​ളെ​​​യാ​​​ണ് ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​ത്. 2005ൽ ​​​നി​​​യ​​​മ​​​മാ​​​യി തീ​​​ർ​​​ന്ന അ​​​ൾ​​​ജീ​​​രി​​​യ​​​ൻ ഫാ​​​മി​​​ലി കോ​​​ഡ് ഖ​​​ണ്ഡി​​​ക 30 പ്ര​​​കാ​​​രം ഒ​​​രു മു​​​സ്‌​​ലിം സ്ത്രീ​​​ക്ക്, ഒ​​​രു അ​​​മു​​​സ്‌​​ലി​​​മി​​​നെ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നാ​​വി​​​ല്ല. ഒ​​​രു ക്രൈ​​​സ്ത​​​വ​​നു ​മു​​​സ്‌​​ലിം സ്ത്രീ​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ഇ​​​സ്‌​​ലാം മ​​​ത​​​ത്തി​​​ൽ ചേ​​​ർ​​​ന്നി​​​രി​​​ക്ക​​​ണം.

വ​​​ട​​​ക്ക​​​ൻ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ ക​​​ബീ​​​ലി​​​യ പ്ര​​​ദേ​​​ശ​​​ത്ത് പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളും പെ​​ന്ത​​​കോ​​​സ്ത​​​ൽ ഗ്രൂ​​​പ്പു​​​ക​​​ളും ശ​​​ക്ത​​​മാ​​​ണ്, അ​​​വ ന്യൂ​​​ന​​​പ​​​ക്ഷം ആ​​​ണെ​​​ങ്കി​​​ലും. അ​​​വ​​​രി​​​ൽ അ​​​നേ​​​കം പേ​​​ർ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക്രി​​​സ്തു​​​മ​​​ത​​​ത്തെ വൈ​​​ദേ​​​ശി​​​ക, പാ​​​ശ്ചാ​​​ത്യ മ​​​ത​​​മാ​​​യി കാ​​​ണു​​​ന്ന അ​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ മ​​​ത​​​പ​​​ര​​​മാ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ കൂ​​​ടിവ​​​രു​​​ന്ന​​​താ​​​ണ് കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണം. പ​​​ള്ളി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, ക്രൈ​​​സ്ത​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്നു​​​ണ്ട്. അ​​​ഹ​​​മ്മ​​​ദീ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പെ​​​ട്ട​​​വ​​​രും വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. അ​​​വ​​​രെ രാ​​​ഷ്‌​​ട്രം മു​​​സ്‌​​ലിം​​ക​​​ളായി ക​​​രു​​​തു​​​ന്നി​​​ല്ല.

2017ൽ ​​​ഏ​​​ക​​​ദേ​​​ശം 2,000 പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഹ​​​മ്മ​​​ദി​​​യ മു​​​സ്‌​​ലിം​​ക​​​ളു​​​ടെ 2023ലെ ​​​സം​​​ഖ്യ 230 ആ​​​ണ്. ഇ​​​വ​​​ർ “ഇ​​​സ്‌​​ലാ​​​മി​​​നെ ദു​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​ക്കു​​​ക​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച നിയ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു” എ​​​ന്നാ​​​ണ് കു​​​റ്റാ​​​രോ​​​പ​​​ണം. ഒ​​​ന്ന​​​ര ​​​ല​​​ക്ഷ​​​ത്തോ​​​ളം യ​​​ഹൂ​​​ദ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ഇ​​​ന്ന് അ​​​വ​​​രു​​​ടെ എ​​​ണ്ണം അം​​​ഗു​​​ലീ​​​പ​​​രി​​​മി​​​ത​​​മാ​​​ണ്. യ​​​ഹൂ​​​ദ വി​​​രോ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ വ​​​ള​​​രെ പ്ര​​​ക​​​ട​​​മാ​​​ണ്. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ആ​​​ഗോ​​​ള സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​രി​​​ത്താ​​​സ് സം​​​ഘ​​​ട​​​ന​​​യെ 2022ൽ ​​​നി​​​രോ​​​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. അ​​​തൊ​​​രു അം​​​ഗീ​​​കാ​​​രം ഇ​​​ല്ലാ​​​ത്ത സം​​​ഘ​​​ട​​​ന​​​യാ​​​ണ​​​ത്രേ!

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി​​ത്ത​​​ന്നെ ഒ​​​രു മ​​​ത​​​ത്തി​​​നു പ്രാ​​​മു​​​ഖ്യം കൊ​​​ടു​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ. മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ആ ​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ എ​​​ല്ലാ മ​​​ത​​​സ്ഥ​​​ർ​​​ക്കും ക​​​ഴി​​​യു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണ് വാ​​​സ്ത​​​വം. മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ന്‍റെ ​അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നുവേ​​​ണ്ടി വി​​​ദേ​​​ശ​​​ഫ​​​ണ്ട് കൈ​​​പ്പ​​​റ്റു​​​ന്നു, വെ​​​റു​​​പ്പ് പ്ര​​​സം​​​ഗി​​​ക്കു​​​ന്നു, പ്ര​​​വാ​​​ച​​​ക​​​നെ നി​​​ന്ദി​​​ക്കു​​​ന്നു, തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു, ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്നു, രാ​​​ജ്യ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്നു തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ്യ​​​ക്തി​​​ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്നു.

ബെ​​​ർ​​​ഗെ​​​ർ വം​​​ശ​​​ജ​​​നും സെ​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ കോ-​​​ഓ​​​ർഡി​​​നേ​​​ഷ​​​ൻ ഓ​​​ഫ് ക്രി​​​സ്ത്യ​​​ൻ​​​സ് ഇ​​​ൻ അ​​​ൾ​​​ജീ​​​രി​​​യ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സു​​​ലൈ​​​മാ​​​ൻ ബൂ​​​ഹാ​​​ഫി​​​നെ മ​​​ത​​​നി​​​ന്ദ​​​യു​​​ടെ പേ​​​രി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷം ത​​​ട​​​വി​​​ലി​​​ട്ട​​​ശേ​​​ഷം 2024ലാ​​​ണ് മോ​​​ചി​​​പ്പി​​​ച്ച​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വും അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ഉ​​​ത​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കാം.

Latest News

Corehub Up